1

വാടാനപ്പിള്ളി: വലിയ മാറ്റത്തിന് വഴിവയ്ക്കുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഒറ്റത്തവണ തിരഞ്ഞെടുപ്പ്, ഫലത്തിൽ രാജ്യത്തെ ശിഥിലമാക്കുകയാണ് ചെയ്യുകയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.സാദിഖലി. ഗാന്ധി ജയന്തി ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി 'ഒറ്റ തിരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.സനൗഫൽ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ.സമദ് സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ആർ.എ.അബ്ദുൽ മനാഫ്, കെ.കെ.സക്കരിയ്യ, എ.വി.അലി, അസീസ് മന്ദലാംകുന്ന്, ടി.എ.ഫഹദ്, സാബിർ കടങ്ങോട് തുടങ്ങിയവർ സംസാരിച്ചു