ചേർപ്പ് : തിരുവുള്ളക്കാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവ പരിപാടികൾക്ക് തുടക്കമായി. കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് ആരൂർ ദേവൻ അടിതിരിപ്പാട് അദ്ധ്യക്ഷനായി. ചിന്മയ മിഷൻ ആചാര്യ സ്വാമിനി സംഹിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി. നമ്പൂതിരീസ് മാനേജിംഗ് ഡയറക്ടർ കെ. ഭവദാസ്, പാറമേക്കാവ്' ദേവസ്വം സെക്രട്ടറി ജി. രാജേഷ്, വാർഡ് അംഗം ശ്രുതി വിജിൽ, ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ, എം.എ. ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു. നാദസ്വരം, സമ്പൂർണ നെയ് നിറമാല, അനുഷ്ഠാന കലാപീഠം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം, നൃത്തനൃത്ത്യങ്ങൾ എന്നിവയുണ്ടായിരുന്നു.