അന്നമനട: അന്നമനട ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിച്ചു. മഹോത്സവത്തിന്റെ ഭാഗമായി പ്രഭാഷണ പരമ്പര, ആയുധപൂജ, വിദ്യാസരസ്വതി പൂജ, പ്രതിഭകളെ ആദരിക്കൽ, വാദ്യ സംഗീത അവതരണം എന്നിവ നടക്കും. വിദ്യാദേവതയായ ശ്രീ ശാരദാദേവിയെ പ്രകീർത്തിച്ച് ഗുരുദേവനാൽ വിരചിതമായ ശ്രീശാരദാഷ്ടകമാണ് വിദ്യാസരസ്വതി പൂജയിൽ വിജയദശമി ദിനത്തിൽ കുട്ടികൾ ശ്രീനാരായണ സന്നിധിയിൽ അർപ്പിക്കുക. 10ന് വൈകിട്ട് 5.30 മുതൽ 6 വരെ പൂജവയ്പ്. 12ന് മഹാനവമി ദിനത്തിൽ വൈകിട്ട് 6 മുതൽ 6.30 വരെ പ്രത്യേക പൂജ. 13ന് വിജയദശമി ദിനത്തിൽ രാവിലെ 7 മുതൽ 9 വരെ പൂജ എടുപ്പ്. 8.30 മുതൽ 9 വരെ ഇടയ്ക്ക വാദ്യം, 9 മുതൽ 9.30 വരെ ആദരണീയം, 9.30 മുതൽ 10.30വരെ വിദ്യാസരസ്വതി പൂജ എന്നിവ നടക്കും.