 
തൃശൂർ : നിധി കമ്പനീസ് അസോസിയേഷൻ സംസ്ഥാന വാർഷിക സമ്മേളനം തൃശൂരിൽ നടക്കും. നാളെ രാവിലെ 10.30 ന് എലൈറ്റ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ.പാലത്തിങ്കൽ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഇ.എ.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി എ.എ.സലീഷ്, സെക്രട്ടറിമാരായ ബീനിഷ് ജോസഫ്, എം.സുരേഷ്, ഗോപൻ ജി.നായർ, വൈസ് പ്രസിഡന്റ് എം.വി.മോഹനൻ, ട്രഷറർ പി.ബി.സുബ്രഹ്ണ്യൻ, സോണൽ പ്രസിഡന്റുമാരായ ഹേമചന്ദ്രൻ നായർ, പി.സി.നിധീഷ്, അടൂർ സേതു എന്നിവർ സംസാരിക്കും. ബിസിനസ് മീറ്റ്, ക്ലാസ് എന്നിവയുണ്ടാകും. വാർത്താസമ്മേളനത്തിൽ ഡേവിസ് എ.പാലത്തിങ്കൽ, ഇ.എ.ജോസഫ്, എം.വി.മോഹനൻ, പി.ബി.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.