തൃശൂർ: 2024- 25, 2025- 26 കാലയളവിലേക്ക് വിൽപ്പന നടന്നിട്ടില്ലാത്തതും / ലൈസൻസും പ്രിവിലേജും റദ്ദ് ചെയ്തിട്ടുള്ളതുമായ തൃശൂർ ഡിവിഷനിലെ തൃശൂർ റേഞ്ചിലെ ഷാപ്പ് നമ്പർ 1 മുതൽ 38 വരെയുള്ള കള്ളുഷാപ്പുകളുടെയും, വാടാനപ്പിള്ളി റേഞ്ചിലെ അഞ്ചാം ഗ്രൂപ്പിലെ 25 മുതൽ 31 വരെ നമ്പറിലുള്ള 7 കള്ളുഷാപ്പുകളുടെയും 50 ശതമാനം റെന്റൽ തുകയിൽ ഓൺലൈൻ വിൽപന / പുനർലേലം ഏഴിന്
നടക്കും. രാവിലെ 11ന് etoddy.keralaexcise.gov.in എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് നടക്കുകയെന്ന് മദ്ധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണർ അറിയിച്ചു.
ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഒക്ടോബർ 4, 5 തീയതികളിൽ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. അതോടൊപ്പം പുതുക്കിയ നിരക്കിലുള്ള 50% വാടകയും അധികവാടകയും ഓൺലൈനായി സമർപ്പിക്കണം. സമയ പരിധിക്കുശേഷം സമർപ്പിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ അപേക്ഷ ഒക്ടോബർ 6 ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അംഗീകരിച്ച് മദ്ധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സമർപ്പിക്കും.
ഒക്ടോബർ 7, രാവിലെ 11 ന് ഗ്രൂപ്പ് /റേഞ്ച് അടിസ്ഥാനത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിജയിയെ ജോയിന്റ് എക്‌സൈസ് കമ്മിഷണർ താത്കാലികമായി പ്രഖ്യാപിക്കും. സാങ്കേതിക കാരണങ്ങളാൽ വിൽപന നടപടികളിൽ തടസ്സം ഉണ്ടായാൽ സമയക്രമത്തിൽ മാറ്റം വരുത്തുന്നതാണ്. അപേക്ഷകർക്ക് വിജയിയെ പ്രഖ്യാപിക്കുന്ന നടപടി യൂട്യൂബ് (https:youtube.com/@centralzoneExcise) ചാനലിൽ കൂടി വീക്ഷിക്കാം. ലിങ്ക് etoddy വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04872361237.