1

കൊടുങ്ങല്ലൂർ: എൽ.ഐ.എസ്.ഐ ഏജന്റുമാരുടെ നിലവിലുള്ള കമ്മിഷൻ വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യ എൽ.ഐ.സി എയർ ഫെഡറേഷന്റെ സെൻട്രൽ കൗൺസിലിന്റെ തീരുമാനപ്രകാരം കൊടുങ്ങല്ലൂരിലെ എൽ.ഐ.എസ്.ഐ ഏജന്റുമാർ ബ്രാഞ്ച് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബ്രാഞ്ച് പ്രസിഡന്റ് ടി.ഡി. പീതാംബരൻ അദ്ധ്യക്ഷനായി. തൃശൂർ ഡിവിഷൻ പ്രസിഡന്റ് എം.സി. അജികുമാർ ഉദ്ഘാടനം ചെയ്തു. യു.കെ. ഗോപാലൻ, എസ്. വിജയകുമാർ, പി. അമൃതകുമാർ, വി.എസ്. ദിലീപ്കുമാർ, പി.എം. അനിത, പി.ടി. മാർട്ടിൻ, കെ.ജി. ശിവദാസ്, പി.ആർ. അക്ഷയ എന്നിവർ സംസാരിച്ചു.