sagardaya-college-of-adva

കൊടകര : സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിസാമി സുൽത്താൻജി ബ്രദേഴ്‌സിന്റെ സൂഫി ഖവ്വാലി സംഘടിപ്പിച്ചു. സ്പിക് മാകെ സൊസൈറ്റി ഫോർ ദ പ്രമോഷൻ ഒഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമംഗ് യൂത്ത് നടത്തിയ അവതരണത്തിൽ ഉർദുഭാഷയിലെ സൂഫി പാരമ്പര്യത്തിലുള്ള ഗസലുകൾ പരമ്പരാഗത വാദ്യങ്ങളോടൊപ്പം ആലപിച്ചു.

തുടർന്ന് ഗായകസംഘത്തെ ആദരിച്ചു. സഹൃദയ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഫാ.ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ.കെ.എൽ.ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ.കെ.കരുണ, ഫിനാൻസ് ഓഫീസർ ഫാ.ആന്റോ വട്ടോലി, സ്പിക് മാകെ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് വിഭാഗം ഡീൻ പ്രൊഫ.വി.ജെ.തോമസ് , സപ്തസദസ് ഭാരവാഹികളായ വി.കെ.ഷിജി, ഷീന സാറാ വിന്നി, നീതുനാസർ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.