naya-

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി പരിസരം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം. ആശങ്കയിലും ഭീതിയിലുമായി ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും. പ്രതിദിനം ആയിരത്തിലധികം ആളുകളെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും മെഡിക്കൽ കോളജ് ക്യാമ്പസിലെ വിവിധയിടങ്ങളിലുമായി നിരവധി നായ്ക്കളാണ് കൂട്ടത്തോടെ തമ്പടിക്കുന്നത്.

ജില്ലകളിൽ നിന്നുൾപ്പെടെയെത്തുന്ന നിരവധി രോഗികൾ ആശ്രയിക്കുന്ന പ്രധാന കേന്ദ്രം കൂടിയാണ് ഈ ആശുപത്രി. നായ് ശല്യം വളരെ രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾക്ക് നേരെയും കാൽനട യാത്രികർക്ക് നേരെയും കുരച്ചു പാഞ്ഞടുക്കുന്ന നായ്ക്കളും നിരവധിയാണ്. ആശുപത്രി പരിസരത്തെ നായ്ക്കളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം.