rajan

തൃശൂർ: ട്രേഡ് യൂണിയൻ രംഗത്തെ ശക്തമായ സമരസാന്നിദ്ധ്യമായിരുന്നു എ.എൻ. രാജനെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന എ.എൻ. രാജന്റെ മൂന്നാം ചരമ ദിനത്തോട് അനുബന്ധിച്ച് തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. രാജൻ ട്രേഡ് യൂണിയൻ രംഗത്ത് ഉറച്ച നിലപാട് സ്വീകരിച്ചയാളാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ഷിറാസ് അദ്ധ്യക്ഷയായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.