1

തൃശൂർ : അരണാട്ടുകര തോപ്പിൻമൂലയിൽ ഷീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. രണ്ടാം പ്രതിയായ ഷീലയുടെ വീട്ടിലെ പണിക്കാരിയായിരുന്ന ഒളിവിൽ പോയ കമല ഒഴികെയുള്ളവരെയാണ് വെറുതെ വിട്ടത്. ജില്ലാ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് കെ.ഇ. സാലിഹാണ് പ്രതികളെ വെറുതെ വിട്ടത്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേൾവിയും കാഴ്ചയും ഇല്ലാത്ത സഹോദരിയെ കെട്ടിയിട്ട ശേഷം ഷീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വെസ്റ്റ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. സി.ടി. ജോഫിയും അഡ്വ. പ്രതീഷ് ടി. വർഗീസും ഹാജരായി.