ചേർപ്പ് : പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിൽ നടക്കുന്ന ഓത്തുകൊട്ട് യജുർവേദ യജ്ഞം 9ന് രാവിലെ 9ന് സമാപിക്കും. ആചാര്യ ദക്ഷിണ, വേദജ്ഞരെ ആദരിക്കൽ എന്നിവയുണ്ടാകും. യജ്ഞ പ്രസാദമായ ഓത്തുകൊട്ട് നെയ്യ് ഭക്തർക്ക് വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ടുമുണ്ടാകും.