c

ചേർപ്പ് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രസിഡന്റ് സുജിഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ് : പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെയും സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെയും ഭാഗമായി ചേർപ്പ് മാർക്കറ്റ് പരിസരം ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. മാലിന്യം നിക്ഷേപിക്കാറുള്ള സ്ഥലങ്ങളിൽ ചെടികൾ നട്ടു. പഞ്ചായത്ത് അംഗങ്ങളായ സിനി പ്രദീപ്, വിദ്യാ രമേഷ്, അനിത അനിലൻ, പ്രിയ ലതപ്രസാദ്, കെ.ബി. പ്രജിത്ത്, സുനിത ജിനു കൃഷ്ണകുമാർ, സെക്രട്ടറി എ.വി. മുംതാസ് എന്നിവർ പങ്കെടുത്തു.