1

തൃശൂർ: മാരാർ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ രണ്ടാം നിലയിലെ മുറിക്ക് തീ പിടിച്ചു. പുക നിറഞ്ഞതോടെ 40 പേരെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. മുറിയിലെ ഫർണിച്ചർ, ടി.വി, ഇന്റീരിയർ എന്നിവ നശിച്ചു. ഇന്നലെ രാവിലെ ഏഴിന് 202-ാം മുറിയിൽ എയർ കണ്ടീഷൻ സംവിധാനത്തിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമായത്. സ്റ്റേഷൻ ഓഫീസർ ബി.വൈശാഖിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി. അസി. സ്റ്റേഷൻ ഓഫീസർ ബി.ഹരി കുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി.എസ്.അജിത് കുമാർ, ഓഫീസർമാരായ പി.ഒ.വിൽസൺ, പി.വി.സന്തോഷ് കുമാർ, കെ.സജീഷ് , എം.സഭാപതി, സി.എസ്.കൃഷ്ണപ്രസാദ്, ബിജോയ് ഈനാശു എന്നിവർ രക്ഷാപ്രവർത്തനത്തിനെത്തി.