പെരിഞ്ഞനം ഗവ. യു.പി സ്‌കൂൾ കെട്ടിട നിർമ്മാണ ശിലാഫലകം മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ അനാഛാദനം ചെയ്യുന്നു.
കയ്പമംഗലം: പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സംസ്ഥാനത്തെ 30 സ്‌കൂളുകളുടെ ഉദ്ഘാടനമാണ് ഒരേസമയം മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചത്. ഉദ്ഘാടന ശിലാഫലകം അനാഛാദനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ്, വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ, ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.