vs-prince

അന്നമനട : അന്നമനട പഞ്ചായത്ത് ഇസാഫ് ഫൗണ്ടേഷനുമായി സഹകരിച്ച് തെരഞ്ഞെടുത്ത അദ്ധ്യാപകർക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളിൽ ഇടപെടാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 30 അദ്ധ്യാപകർക്ക് പരിശീലനം നൽകും. ഗുരു ശ്രേഷ്ഠ
അവാർഡ് നേടിയ അദ്ധ്യാപകരായ ലൈല, സുധ, ഷൈനി, വനജ, പ്രിയ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അദ്ധ്യക്ഷനായി. ഇസാഫ് ഫൗണ്ടേഷൻ പ്രതിനിധി ജോൺ പി.ഇഞ്ചക്കലോടി, ബാലാവകാശ കമ്മിഷൻ അംഗം എം.പി.ആന്റണി, സിന്ധു ജയൻ , മഞ്ജു സതീശൻ, ടി.കെ.സതീശൻ, കെ.കെ.രവി നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.