silafalaham-anachadanam

മൂപ്ലിയം: സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി 3.9 കോടി രൂപ ചെലവിൽ പുതുക്കി നിർമ്മിച്ച മൂപ്ലിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.കെ രാമചന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് താക്കോൽ കൈമാറി. എം.ആർ.രഞ്ജിത്ത്, അജിത സുധാകരൻ, സരിതാ രാജേഷ് എന്നിവർ സംസാരിച്ചു. മൂന്ന് നിലകളിലായി 18 ക്ലാസ് മുറികളും അനുബന്ധസൗകര്യങ്ങളുമുള്ള കെട്ടിടസമുച്ചയമാണ് സമർപ്പിച്ചത്.

പടം

പുതുക്കി നിർമ്മിച്ച മൂപ്ലിയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു