വടക്കാഞ്ചേരി: അർഹരായ എല്ലാ ഭൂ ഉടമകൾക്കും പട്ടയം ഉറപ്പാക്കാൻ ഇടതുസർക്കാർ അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി കെ.രാജൻ. തലപ്പള്ളി കുന്നംകുളം താലൂക്ക്തല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനമാണ് പട്ടയം ലഭിക്കുന്നതിന് വഴിവയ്ക്കുന്നത്. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് മുദ്രാവാക്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൽ.എ പട്ടയം 13, മിച്ചഭൂമി പട്ടയം 21, വനഭൂമി പട്ടയം 15, നഗർ പട്ടയം 25, ഇനാം പട്ടയം 7, ലാൻഡ് ട്രൈബ്യൂണൽ പട്ടയം 121, ദേവസ്വം പട്ടയം 200 എന്നിങ്ങനെ 402 പട്ടയങ്ങളാണ് വിതരണം ചെയ്തത്. തലപ്പിള്ളി താലൂക്കിൽ 289, കുന്നംകുളം താലൂക്കിൽ 113 പട്ടയങ്ങൾ നൽകി. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ. എ.അദ്ധ്യക്ഷനായി. കെ. രാധാകൃ്ഷ്ണൻ എം.പി, എ .സി മൊയ്തീൻ എം.എൽ.എ, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, കെ.വി.നബീസ, എസ്.ബസന്ത് ലാൽ,ഒ.ആർ.ഷീല മോഹൻ, ജലീൽആദൂർ, കെ.എം. അഷറഫ്, ടി.വി. സുനിൽ കുമാർ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം ടി.മുരളി എന്നിവർ സംസാരിച്ചു.

നിയോജക മണ്ഡലം