
കൊടകര: എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹൃദയ എൻജിനീയറിംഗ് കോളേജിന് ലഭിച്ച യു.ജി.സി അംഗീകൃത സ്വയംഭരണാവകാശത്തിന്റെ പ്രഖ്യാപനം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ചടങ്ങ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനാകും. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് മുഖ്യാതിഥിയാകും. കോളേജ് മാനേജർ മോൺ. വിൽസൺ ഈരത്തറ, ഡയറക്ടർ ഡോ.ലിയോൺ ഇട്ടിയച്ചൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ആന്റോ ചുങ്കത്ത്, പ്രിൻസിപ്പൽ ഡോ.നിക്‌സൺ കുരുവിള എന്നിവർ പങ്കെടുക്കും