 
തൃശൂർ: സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) എറണാകുളം സെൻട്രൽ റീജ്യനു കീഴിലുള്ള പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറിയിലേക്ക് ജനറേറ്റർ, വാട്ടർപമ്പ് എയറേറ്റർ മറ്റ് ഇലക്ട്രിക് ജോലികൾ കൈകാര്യം ചെയ്യുന്നത് ഉൾപ്പടെയുള്ള ജോലികൾക്കായി വിദഗ്ദ്ധ തൊഴിലാളികലെ ദിവസവേതനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഇലക്ട്രീഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസിൽ താഴെയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒക്ടോ.14, രാവിലെ 11 മണി മുതൽ 2 മണി വരെ അഭിമുഖത്തിനായി ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പീച്ചിയിലുള്ള ഗവ.ഫിഷ് സീഡ് ഹാച്ചറി ഓഫീസിൽ ഹാജരാകണം. ഫോൺ 04872960205.