 
തൃശൂർ: തൃശൂർ പൂര നഗരിയിൽ ദിശ ഹയർ സ്റ്റഡീസ് എക്‌സ്‌പോ 2024 മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെൽ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ഡോ. സി.എം. അസീം പദ്ധതി വിശദീകരിച്ചു. എം.എൽ.എമാരായ ഇ.ടി. ടൈസൺ, വി.ആർ. സുനിൽകുമാർ, എസ്.ഐ.ഇ.ടി ഡയറക്ടർ ഡോ. ബി. അബുരാജ്, ആർ.എസ്. ഷിബു, ഡോ. പി.എം. അനിൽ, എം. സന്തോഷ് കുമാർ, ഡി.ഡി. അജിതകുമാരി, ഡി.ഡി. സിന്ധു, കെ.ടി. സരിത, ടി.എം. ലത, പി.ഡി. പ്രകാശ് ബാബു, എറണാകുളം ആർ.ഡി.സി: പി.ജി. ദയ എന്നിവർ സംസാരിച്ചു. സെമിനാർ ഹാളിൽ നടന്ന സെഷനിൽ സബ് കളക്ടർ അഖിൽ വി. മേനോൻ, അസി. കളക്ടർ അതുൽ സാഗർ 2023ലെ സിവിൽ സർവ്വീസ് ജേതാവ് ഇ.കെ. ശാരിക എന്നിവർ സംവദിച്ചു.