കേച്ചേരി: കാട്ടുപന്നി ശല്യം രൂക്ഷമായ ചൂണ്ടൽ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിലിന്റെ അദ്ധ്യക്ഷതയിൽ 18 വാർഡിലെ കർഷകരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ചൂണ്ടൽ കൃഷിഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക കൂട്ടായ്മ യോഗത്തിലാണ് തീരുമാനം.
നായാട്ട് സംഘത്തെ പ്രയോജനപ്പെടുത്തി കാട്ടുപന്നികളെ വെടിവെച്ചു കൊന്നശേഷം ഇവയെ കുഴിച്ചു മൂടും. ചൊവാഴ്ച്ച മുതൽ പദ്ധതി നടപ്പാക്കും. യോഗത്തിൽ പി.ടി. ജോസ്, സുനിത ഉണ്ണിക്കൃഷ്ണൻ, ജൂലറ്റ് വിനു, സി. റിജിത്ത്, എം.ബി. പ്രവീൺ,ടി.പി. റാഫേൽ, പാടശേഖര പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വ്യാപക കൃഷി നാശം
പഞ്ചായത്തിൽ കാട്ടുപന്നി ശല്യത്തിൽ വ്യാപക കൃഷി നാശം. നെൽകൃഷിക്കുവേണ്ടി നെൽപ്പാടങ്ങളിൽ തയ്യാറാക്കിയ ഞാറു കണ്ടങ്ങൾ, നെൽപാടത്ത് നട്ട ഞാറുകൾ, വരമ്പുകൾ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് കർഷകർക്ക് നഷ്ടം. കൂടാതെ ഇഞ്ചി, മഞ്ഞൾ, കൊള്ളി, കുരുമുളക്, ചേമ്പ്, ചേന, വാഴ തുടങ്ങി നിരവധി കൃഷികളും നശിപ്പിച്ചിട്ടുണ്ട്.
കൃഷി ഇൻഷ്വർ ചെയ്യും