തൃശൂർ: നിധി നിയമങ്ങളിലെ പോരായ്മകൾ പരിഹരിച്ച് നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കണമെന്ന് നിധി കമ്പനീസ് അസോസിയേഷൻ സംസ്ഥാന വാർഷിക പൊതു സമ്മേളനം.
സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം അതേ റിപ്പോർട്ട് എൻ.ഡി.എച്ച് നാലിലൂടെ വീണ്ടും നൽകിയപ്പോൾ അംഗീകരിക്കാതെ തള്ളിയത് നീതീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി എ.എ. സലീഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം.വി. മോഹനൻ, സെക്രട്ടറി എം. സുരേഷ്, ട്രഷറർ പി.എസ്. സുബ്രഹ്മണ്യൻ, സോണൽ പ്രസിഡന്റുമാരായ ബിനീഷ് ജോസഫ്, ഗോപൻ ജി. നായർ, ഹേമചന്ദ്രൻ നായർ, പി.സി. നിധീഷ്, അടൂർ സേതു എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഡേവീസ് എ. പാലത്തിങ്കൽ (പ്രസിഡന്റ്), ഇ.എ. ജോസഫ്, അടൂർ സേതു (വൈസ് പ്രസിഡന്റുമാർ), എ.എ. സലീഷ് (ജനറൽ സെക്രട്ടറി), എം. സുരേഷ്, പി.ബി. സുബ്രഹ്മണ്യൻ, ബിനീഷ് ജോസഫ്, ഗോപൻ ജി. നായർ (സെക്രട്ടറിമാർ), പി.ആർ. രാജേഷ് (ട്രഷറർ).