
തിരുവുള്ളക്കാവ് : ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് സംഗീതോത്സവം മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. തിരുവള്ളക്കാവ് ദേവസ്വം പ്രസിഡന്റ് ആരൂർ ദേവൻ അടിതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ.കുമാരൻ, സി.ആർ.രാജൻ, പി.കെ.ദാമോദരൻ, എം.എ.ഭാസ്‌ക്കരൻ, പട്ടത്ത് രവീന്ദ്രനാഥൻ, വി.എ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു. പെരുവനം വേദിക വിജയകുമാറിന്റെ അഷ്ടപദിയോടെയാണ് സംഗീതോത്സവം ആരംഭിച്ചത്. ഇരുന്നൂറോളം പേർ സംഗീതോത്സവത്തിൽ പങ്കെടുത്തു. നവരാത്രി ക്വിസ് മത്സരവും നടന്നു. ചേർപ്പ് ഡി.എൻ.എൻ സ്‌കൂളിലെ വേദിക വിജയകുമാർ, ശ്രീ ഭദ്ര നാരായണൻ എന്നിവർക്ക് ഒന്നാം സ്ഥാനവും, സായ് മീര, ദേവിക എന്നിവർക്ക് രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട നാഷണൽ സ്‌കൂളിലെ പി.പി.നന്ദന, അശ്വന്ത് ബാബു എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.