 
ചേലക്കര: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി പൂർത്തിയാക്കിയ 188 ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ചേലക്കരയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടോദ്ഘാടനവും നടന്നു. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ എം.പി അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. മായ, കെ.പി. ശ്രീജയൻ, അരുൺ കാളിയത്ത്, പി.കെ. ജാനകി, എല്ലിശേരി വിശ്വനാഥൻ, കെ.കെ. ശ്രീവിദ്യ, സെക്രട്ടറി എം. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.