meeting

ചാലക്കുടി: പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ കൊണ്ടുവരാനുള്ള സുപ്രീം കോടതി വിധിക്കെതിരെ പാർലമെന്റിൽ നിയമ നിർമ്മാണം നടത്തണമെന്നും ഉപവിഭാഗ സംവരണം റദ്ദാക്കണമെന്നും സാംബവ മഹാസഭ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കൂടപ്പുഴ അജന്ത ക്ലബ് ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.വി.സുബ്രൻ അദ്ധ്യക്ഷനായി. കൂടപ്പുഴ ശാഖയുടെ ഓഫീസ് പുനരുദ്ധാരണ ഫണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ശശി ഏറ്റുവാങ്ങി. കെ.എം. കൗസല്യ, ഭവാനി കുമാരൻ, എം.വി. വിനയൻ, പി.എം. സുരേഷ്, ചന്ദ്രൻ പതിയേടൻ, ജില്ലാ സെക്രട്ടറി പി.എസ്. ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.