 
കൊറ്റംകുളത്ത് റോഡ് തിരിച്ചുവിട്ട ഭാഗത്ത് ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നു.
കയ്പമംഗലം : നിർദ്ദിഷ്ട ദേശീയപാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് പെരിഞ്ഞനം കൊറ്റംകുളം ഭാഗത്തെ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരരാംഭിച്ചു. ഇതേത്തുടർന്ന് പെരിഞ്ഞനം കൊറ്റംകുളം വാട്ടർ ടാങ്ക് ഭാഗത്തേക്കുള്ള വഴി പുനഃക്രമീകരിച്ചു. ദേശീയപാത നിർമ്മാണക്കമ്പനി നിലവിലെ റോഡിൽ നിന്ന് 10 മീറ്റർ തെക്കോട്ട് നീങ്ങിയാണ് പടിഞ്ഞാറോട്ടുളള പുതിയവഴി ക്രമീകരിച്ചിരിക്കുന്നത്. കുളത്തിലും കുളത്തിന്റെ വടക്കുഭാഗത്തും നേരത്തെ പില്ലറുകൾ സ്ഥാപിച്ചിട്ടുണ്ട്. പെരിഞ്ഞനത്തെ പ്രധാന തണ്ണീർത്തടമായ 'കൊറ്റംകുളം' സംരക്ഷിച്ചുകൊണ്ടാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ശാസ്്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പടെയുള്ള സംഘടനകൾ നടത്തിയ പോരാട്ടങ്ങൾ കൊറ്റംകുളം നിലനിറുത്തിക്കൊണ്ട് തന്നെ മേൽപ്പാലം നിർമ്മിക്കാൻ ദേശീയപാത അതോറിറ്റിയെ പ്രേരിപ്പിച്ചു.