pancha
പഞ്ചഗുസ്തി ജേതാക്കളെ ആദരിച്ചപ്പാേൾ

കാരമുക്ക്: മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിയും വെങ്കലവും നേടിയ കാരമുക്ക് സ്വദേശികളായ റെജി വത്സൻ, ആൽവിൻ പോൾ എന്നിവരെ മുൻ എം.പി: ടി.എൻ. പ്രതാപൻ ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ അദ്ധ്യക്ഷനായി. വടക്കെ കാരമുക്ക് ഇടവക വികാരി പ്രതീഷ് കല്ലറയ്ക്കൽ, ഡി.സി.സി സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, കെ.ബി. ജയറാം, കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, ടോളി വിനിഷ് തുടങ്ങിയവർ പ്രസംഗിച്ചു.