1

തൃശൂർ: ക്രമസമാധാന ചുമതലയുള്ള സംസ്ഥാന എ.ഡി.ജി.പി: എം.ആർ. അജിത്കുമാറിനെ ചുമതലയിൽ നിന്ന് നീക്കാനുള്ള സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി. സർക്കാരിൽ വിശ്വാസം അർപ്പിച്ച മതന്യൂന പക്ഷങ്ങൾ ഉൾപ്പെടെയുള്ള മതേതര സമൂഹത്തിന്റെ ആശങ്കയകറ്റുന്ന തീരുമാനമാണിത്. തൃശൂർ പൂരം, ആർ.എസ്.എസുമായുള്ള അന്തർ ധാര ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ തുടരന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും നേതാക്കൾ പറഞ്ഞു. എ.ഡി.ജി.പിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും, പൂരം വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും നാഷണൽ ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.