1

തൃശൂർ: കഥാകൃത്ത് സി.വി. ശ്രീരാമന്റെ ചരമദിനമായ ഒക്ടോബർ പത്തിന് അയനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്മൃതി സദസ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. എൻ. രാജൻ മുഖ്യപ്രഭാഷണം നിർവഹിക്കും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനാകും. ഡോ. എം.എൻ. വിനയകുമാർ, ഡോ. പ്രഭാകരൻ പഴശ്ശി, വി.കെ.കെ. രമേഷ്, എം. ഹരിദാസ്, എൻ. ശ്രീകുമാർ, ടി.ജി. അജിത, അഗസ്റ്റിൻ കുട്ടനെല്ലൂർ, എ. സേതുമാധവൻ, ഡോ. കെ.ആർ. ബീന, ശ്രീജ നടുവം, ടി.പി. ബെന്നി, എം.ആർ. മൗനീഷ്, യു.എസ്. ശ്രീശോഭ്, ടി.എം. അനിൽകുമാർ എന്നിവർ സി.വി ശ്രീരാമൻ ഓർമ്മകൾ പങ്കുവയ്ക്കും.