1

തൃശൂർ: തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ദിശ 2024 അറിവിന്റെ പൂരമായി മാറി. വിദ്യാർത്ഥികളും, രക്ഷിതാക്കളും അദ്ധ്യാപകരും വിജ്ഞാനത്തിന്റെ കേളികൊട്ടിന് സാക്ഷികളായി. ഓരോ ദിവസവും 12000ലേറെ വിദ്യാർത്ഥികളാണ് സന്ദർശിച്ചത്. രജിസ്റ്റർ ചെയ്ത 533 സ്‌കൂളുകളിൽ നിന്നായി അരലക്ഷത്തിലധികം കുട്ടികളെത്തി. 4000ലേറെ ആളുകളാണ് ഈ ദിവസങ്ങളിലെത്തിയത്. ദിശയുടെ നാലാം ദിനത്തിൽ വ്യത്യസ്ത കരിയർമേഖലകളെ പരിചയപ്പെടുത്തുന്ന സെമിനാറുകൾ നടന്നു. സംഗീത സംവിധായകൻ അൽഫോൻസ് സംഗീത വഴിയിലെ സാദ്ധ്യതകൾക്ക് ഈണമിട്ടു. സിനിമാ മേഖലയിലെ സാദ്ധ്യതകൾ വിവരിച്ച ആവേശപൂർണമായ സെമിനാർ നയിച്ചത് കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ പി.ആർ. ജിജോയ് ആയിരുന്നു.