mada

തൃശൂർ: രണ്ടു വർഷമായി തരിശുകിടന്ന മാടക്കത്തറയിലെ ആറേക്കറോളം ഭൂമിയിൽ കൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ നിർവഹിച്ചു. മെമ്പർ വിനീഷ് അദ്ധ്യക്ഷനായി. പഞ്ചായത്തിന്റെ ഇക്കൊല്ലത്തെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട ഷീല അരീക്കരയാണ് കൃഷിയിറക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ നിന്ന് കൂലിച്ചെലവും പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി വഴി 32 കിലോ നെൽവിത്ത് ഏക്കറിന് സൗജന്യമായും നൽകുന്നുണ്ട്. കൂടാതെ 140 കിലോ കുമ്മായം ഏക്കറിന് 75 ശതമാനം സബ്‌സിഡി നിരക്കിലും പഞ്ചായത്ത് നൽകുന്നുണ്ട്. എസ്.ഡി.ആർ മുഖേന കൃഷിവകുപ്പും സബ്‌സിഡി നൽകുന്നു. പ്രൊഡക്ഷൻ ബോണസായി 1000 രൂപയും നൽകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സാവിത്രി രാമചന്ദ്രൻ, പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.