a

അയ്യങ്കാളി സ്മാരക കോളേജിൽ നടക്കുന അക്ഷരോത്സവത്തിന്റെ യോഗം സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.

കല്ലേറ്റുംകര : അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകുന്നതിന് ഒക്ടോബർ 13ന് വിജയദശമി ദിനത്തിൽ പത്തനാപുരത്തെ അയ്യങ്കാളി സ്മാരക കോളേജിൽ നടക്കുന അക്ഷരോത്സവം വിജയിപ്പിക്കാൻ കെ.പി.എം.എസ് ജില്ലാ യൂണിയൻ ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. 50-ഓളം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കും. ഒക്ടോബർ 15ന് ആരംഭിക്കുന്ന അംഗത്വ പ്രചാരണം വിജയിപ്പിക്കാനും സംസ്ഥാന, യൂണിയൻ നേതാക്കൾ പങ്കെടുക്കുന്ന വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എൻ. സുരൻ അദ്ധ്യക്ഷനായി. ശാന്ത ഗോപാലൻ, ശശി കൊരട്ടി, കെ.പി. ശോഭന, സി.എ. ഗിരിജ, പി.കെ. കുട്ടൻ, പി.സി. രഘു, മിനി ദിവാകരൻ, തങ്കമണി പരമു, പി.കെ. വിജയൻ, ഷാജു വാരിയത്ത്, സന്ധ്യാ മനോജ്, എൻ.കെ. പ്രേമവാസൻ തുടങ്ങിയവർ സംസാരിച്ചു.