sn-trust
നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിക്കുന്ന അമ്മയ്‌ക്കൊരു ഭവനം പദ്ധതിയിലേക്ക് ഹെൻട്രി സാബു, ഹാരി സാബു എന്നിവർ ചെക്ക് ശലഭ ജ്യോതിഷിന് കൈമാറുന്നു.

തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന അമ്മയ്‌ക്കൊരു ഭവനം എന്ന പദ്ധതിയിലേക്ക് സ്‌നേഹ സമ്മാനമായി ചെക്ക് കൈമാറി. സംവിധായകൻ രാമു കാര്യാട്ടിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച എ.സി. സാബു, ആനി സാബു എന്നിവരുടെ ഓർമ്മയ്ക്കായാണ് മക്കളായ ഹെൻട്രി സാബു, ഹാരി സാബു എന്നിവർ പണം നൽകിയത്. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ശലഭ ജ്യോതിഷ് ചെക്ക് എറ്റുവാങ്ങി. വലപ്പാട് ലത കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സി.എ. ആവാസ്, അഡ്വ. ടി.എ. പ്രേംദാസ്, ലാൽ കച്ചില്ലം, പി.എൻ. പ്രൊവിന്റ്, സലിം വി. ദിവാകരൻ, റോജി എം. വർഗീസ്, ജോസ് താടിക്കാരൻ എന്നിവർ സംബന്ധിച്ചു.