തൃപ്രയാർ: വലപ്പാട് ഉപജില്ലാ ശാസ്ത്രമേള നാട്ടിക ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. അമ്പിളി, പി.എം. അഹമ്മദ്, രജിനി ബാബു എന്നിവർ സംസാരിച്ചു. 90 വിദ്യാലയങ്ങളിൽ നിന്നായി 2564 പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്. മേള ഇന്ന് സമാപിക്കും.