തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഒഫ് ക്യാമ്പസ് സെന്ററായ അരണാട്ടുകര ജോൺ മത്തായി സെന്ററിൽ സീറ്റ് ഒഴിവുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു. കൊവിഡ് മൂലം നിറുത്തിവെച്ച എം.ബി.എ ഇവനിംഗ് കോഴ്‌സുകൾ ഈ വർഷം മുതൽ പുനരാരംഭിച്ചു. ജനറൽ എം.ബി.എ, എം.ബി.എ ഇന്റർനാഷണൽ ഫൈനാൻസ്, എം.ബി.എ ഹെൽത്ത്‌കെയർ മാനേജ്‌മെന്റ് എന്നിവയാണ് സെന്ററിലെ റെഗുലർ കോഴ്‌സുകൾ. ഇതിൽ ഹെൽത്ത് കെയർ മാനേജ്‌മെന്റ് കോഴ്‌സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. മികച്ച അക്കാഡമിക് നിലവാരവും തിളക്കമാർന്ന വിജയ ശതമാനവും ക്യാമ്പസ് റിക്യൂട്ട്‌മെന്റും വൈവിദ്ധ്യമാർന്ന പഠന പരിപാടികളുമായി മുന്നേറുന്ന കോളേജിൽ കുറഞ്ഞ ഫീസാണ് ഈടാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഫോൺ. 048723864439, 9447795387.