 
തൃശൂർ: ചേതന കോളേജ് ഒഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്‌സിന്റെ വാർഷികാഘോഷം 'വിവിധ് 2024' 17 മുതൽ 19 വരെ നടക്കും. കോളേജിലെ ഡിസൈൻ ഹബും ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ ഡിപ്പാർട്ട്മെന്റും മൾട്ടിമീഡിയ ഡിപ്പാർട്ട്മെന്റും സംയുക്തമായി 17ന് രാവിലെ 9.30 ന് ചതുരം ആർട്ട് ഷോ 2024 സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ചേതന കോളേജ് ഒഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്‌സ് ഡയറക്ടർ ഫാ. ജീജോ തീതായി, പ്രിൻസിപ്പൽ അരുൺ ജോൺ മാണി, സീനിയർ ഫാക്കൽറ്റി ഫാ. ബെനഡിക്ട് വർഗീസ്, ഫാക്കൽറ്റി കോ- ഓർഡിനേറ്റർ നിക്കോൾ മരിയ ഗോമസ്, സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ ഭദ്ര വിനോദ് എന്നിവർ പങ്കെടുത്തു.