 
തൃശൂർ: മാള ഹോളി ഗ്രേസ് അക്കാഡമി സി.ബി.എസ്.ഇ സ്‌കൂൾ വിദ്യാർത്ഥികളുടെ ചിത്രശിൽപ്പ പ്രദർശനം ആർട്‌സ്‌കേപ് 2024ന് ഇന്ന് രാവിലെ 11.45ന് ലളിതകല അക്കാഡമി ആർട് ഗാലറിയിൽ തുടക്കമാകും. സീനിയർ ആർട്ടിസ്റ്റ് എം.മോഹൻദാസ് ഉദ്ഘാടനം ചെയ്യും. രണ്ട് മുതൽ പ്ലസ് ടു വരെയുള്ള 120 വിദ്യാർത്ഥികളുടെ കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കുക. തുടർച്ചയായി ഏഴാം വർഷമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനത്തിന് പുറമേ ചിത്രങ്ങളുടെ വിൽപ്പനയുണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ആൻമരിയ ജോജു, അദിതി മേനോൻ, ഡാനിയൽ കെ.ദീപക്, എം.സ്വസ്തിക്, സൊനാലി കോച്ചേരി എന്നിവർ പങ്കെടുത്തു.