 
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പിയെക്കുറിച്ച് അറിയാം. ആശുപത്രിയിൽ എത്തുന്നവർ കാര്യം അറിയാതെ നട്ടം തിരിയുന്നത് പതിവാണ്. ഒ.പി ദിവസം എന്നാണെന്ന് അറിയാതെ എത്തി മടങ്ങിപ്പോകുന്നവരുമുണ്ട്. നിത്യേന നാലായിരത്തോളം പേർ ഒ.പിയിൽ എത്തുന്നുവെന്നാണ് കണക്ക്. ഞായറാഴ്ചകളിൽ ഒ.പി ഉണ്ടാകാറില്ല, തീവ്രപരിചരണ വിഭാഗം മാത്രമാണ് പ്രവർത്തിക്കുക.
ഒ.പി ദിവസങ്ങൾ ഈ വിധം
സർജറി, ഓർത്തോ, ഫിസിയോ തെറാപ്പി, പൾമണോളജി, മെഡിസിൻ (എല്ലാ ദിവസവും), റുമറ്റോളജി (ചൊവ്വ)
ഗൈനക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ, ഇ.എൻ.ടി (എല്ലാ ദിവസവും), ഫിസിക്കൽ മെഡിസിൻ (തിങ്കൾ, ബുധൻ, വെള്ളി), പീഡിയാട്രിക് സർജറി (തിങ്കൾ, ചൊവ്വ, വ്യാഴം, ശനി)
ഒപ്താൽ (ദിവസേന), കാർഡിയോളജി (തിങ്കൾ, ബുധൻ), കാർഡിയോ തൊറാസിക് (ബുധൻ), ദന്തൽ (തിങ്കൾ, ബുധൻ, ശനി), നെഫ്രോളജി (വ്യാഴം), സ്‌കിൻ (ദിവസേന), ന്യൂറോ സർജറി (ചൊവ്വ, വെള്ളി), യൂറോളജി (തിങ്കൾ, ബുധൻ), പ്ലാസ്റ്റിക് സർജറി (തിങ്കൾ), ന്യൂറോ മെഡിസിൻ (ചൊവ്വ, വെള്ളി).