
കൊടകര : സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിന്റെ നേതൃത്വത്തിൽ മുരിയാട്, കൊടകര, നെല്ലായി, കണ്ടംകുളങ്ങര എന്നിവിടങ്ങളിൽ നവരാത്രി ആഘോഷവും മാതൃപൂജയും സംഘടിപ്പിച്ചു. മുരിയാട് ഹൈന്ദവ സമാജം ഹാളിൽ എഴുത്തുകാരനായ കാ ഭാ സുരേന്ദ്രൻ മാതൃപൂജ സന്ദേശം നൽകി. മാതൃപൂജയിൽ ആത്മീയ പ്രഭാഷകൻ സായ് റാം സന്ദേശം നൽകി. നെല്ലായി മാധവം ഓഡിറ്റോറിയത്തിൽ നടന്ന മാതൃപൂജയിൽ ശ്രീകാന്ത് ഗുരുപദം മാതൃപൂജ സന്ദേശം നൽകി. കണ്ടംകുളങ്ങര പാർത്ഥസാരഥി ഹാളിൽ സുരേഷ് ബാബു മാസ്റ്റർ മാതൃപൂജ സന്ദേശം നൽകി. നൂറു കണക്കിന് വിദ്യാർത്ഥികൾ അവരുടെ അമ്മമാരുടെ പാദപൂജ നടത്തി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, പ്രസാദ വിതരണം എന്നിവയും നടന്നു.