
കൊടകര : സ്വതന്ത്ര സ്വഭാവത്തോടുള്ള പാഠ്യപദ്ധതിക്ക് ഊന്നൽ നൽകണമെന്നും ശാസ്ത്രത്തിന് അപ്പുറത്തേക്ക് ആത്മീയ ശക്തിയെക്കൂടി ഉൾക്കൊള്ളാൻ കഴിയും വിധം കുട്ടികളെ പരിശീലിപ്പിക്കണമെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സഹൃദയ കോളേജിന്റെ സ്വയംഭരണ അവകാശ പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായി. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് മുഖ്യാതിഥിയായി. കോളേജ് ഡയറക്ടർ ഡോ.ലിയോൺ ഇട്ടിയച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് മാനേജർ മോൺ.വിൽസൺ ഈരത്തറ, കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ആന്റോ ചുങ്കത്ത്, പ്രിൻസിപ്പൽ ഡോ.നിക്‌സൺ കുരുവിള എന്നിവർ പ്രസംഗിച്ചു. അക്കാഡമിക് തലത്തിൽ മികവ് പുലർത്തിയ അദ്ധ്യാപകരെയും യൂണിവേഴ്‌സിറ്റി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ മിഥുൻ മുരളി, റോബിൻ ഫ്രാൻസിസ് എന്നിവരെ അനുമോദിച്ചു.