1

തൃശൂർ : വികസന പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഒല്ലൂർ നിയോജക മണ്ഡലം മാറിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിൽ ആദ്യമായി ജർമ്മൻ സാങ്കേതികവിദ്യയായ എഫ്.ഡി.ആർ ടെക്‌നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഒല്ലൂരിൽ നടന്ന വികസന പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൂച്ചട്ടി സെന്ററിലും, തേറമ്പം ഗ്രൗണ്ടിലും നടന്ന ചടങ്ങുകളിൽ രണ്ട് റോഡുകളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. റവന്യൂ മന്ത്രി കെ.രാജൻ ചടങ്ങുകളിൽ അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി മുഖ്യാതിഥിയായി.