
കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ശ്രീകുമാരമംഗലം സമുദായം ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം. ചെന്ത്രാപ്പിന്നി മാരാത്ത് മുത്തപ്പൻ ധർമ്മദേവ ക്ഷേത്രത്തിൽ നിന്നും വിവിധ വാദ്യമേള ഘോഷങ്ങളോടെ വിഗ്രഹ ഘോഷയാത്ര പുറപ്പെട്ട് യജ്ഞശാലയിലെത്തിച്ചേർന്നു. തുടർന്ന് തന്ത്രി ബിജു നാരായണൻ വിഗ്രഹ പ്രതിഷ്ഠ നടത്തി. ക്ഷേത്രം മേൽശാന്തി പ്രണവ് മുഖ്യകാർമ്മികത്വം വഹിച്ചു. അഡ്വ.വി.പി.സീമന്തിനി ഭദ്രദീപം തെളിച്ചു. യജ്ഞാചാര്യൻ അരൂർ അപ്പുജിയുടെ അനുഗ്രഹത്തോടെ നടത്തുന്ന സപ്താഹം 13ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് പ്രമിത പ്രമോദ്, സെക്രട്ടറി പ്രദീപ് കൊണ്ടേരി, ഖജാൻജി വിബ്‌സിൻ വി.ബാലകൃഷ്ണൻ, കൺവീനർ സനൽ മുത്താംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.