gaimse-

മുണ്ടൂർ: തൃശൂർ സഹോദയയുടെ ജില്ലാ തല ഇൻഡോർ ഗെയിംസ് 2024 മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്‌കൂളിൽ പേരാമംഗലം ഇൻസ്‌പെക്ടർ കെ.സി.രതീഷ് ഉദ്ഘാടനം ചെയ്തു. കായികവും യുവതലമുറയും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. സഹോദയ സ്‌കൂൾ കോംപ്ലക്‌സ് പ്രസിഡന്റ് എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണനും സ്‌കൂൾ അസോസിയറ്റ് മാനേജർ സി.ആൻസി പോൾ തുടങ്ങിയവർ സംസാരിച്ചു. ചെസ്, കാരംസ് , ബാഡ്മിന്റൺ, ടെബിൾ ടെന്നീസ് എന്നീ ഇനങ്ങളിൽ വിവിധ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. നിർമ്മൽ ജ്യോതി പ്രിൻസിപ്പാൾ സി.മേഴ്‌സി ജോസഫും അദ്ധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി.