dyfi-

മാരേക്കാട് കടവിലെ വേസ്റ്റ് ബിൻ, ചെറു വായനശാല എന്നിവ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.

മാള: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് മാരേക്കാട് കടവിൽ തയ്യാറാക്കിയ വേസ്റ്റ്ബിൻ, ചെറുവായനശാല, ഇരിപ്പിടം തുടങ്ങിയവയുടെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഐ.എസ്. അക്ഷയ് അദ്ധ്യക്ഷനായി. സി. ധനുഷ് കുമാർ, ടി.എ. രാഹുൽ, പി.വി. വിനു തുടങ്ങിയവർ സംസാരിച്ചു.