
തൃശൂർ: സീനിയർ ജേണലിസ്റ്റ്‌സ് ഫോറം 12ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രസ് ക്ലബ്ബ് ഹാളിൽ മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ, ഫോറം ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുന്നമ്പത്ത്, സെക്രട്ടറി ജോയ് എം. മണ്ണൂർ, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അലക്‌സാണ്ടർ സാം, ജനറൽ കൺവീനർ എൻ.ശ്രീകുമാർ, ഫ്രാങ്കോ ലൂയീസ്, കെ.കെ.കൃഷ്ണ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 22 മുതൽ 24 വരെ സാഹിത്യ അക്കാഡമി ഹാളിലാണ് സമ്മേളനം.