muncipla-

കുന്നംകുളം: കൗൺസിൽ യോഗത്തിനിടെ ബി.ജെ.പി കൗൺസിലർമാർ അനാവശ്യ ചർച്ച കൊണ്ടുവന്ന് കൗൺസിൽ യോഗം തടസപ്പെടുത്തിയെന്ന് ആരോപിച്ച് നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രന്റെ നേതൃത്വത്തിലാണ് നഗരസഭയ്ക്ക് മുമ്പിൽ ഭരണപക്ഷ കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ബി.ജെ.പി കൗൺസിലർ തന്നെയാണ് ജാതി വെളിപ്പെടുത്തിയതെന്നും തുടർന്ന് മറ്റു ബി.ജെ.പി കൗൺസിലർമാർ ജാതിപ്പേര് പറഞ്ഞെന്ന വിധം ചർച്ച കൊണ്ടുവരികയായിരുന്നുവെന്നും ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. സുരേഷ്, പ്രിയ സജീഷ്, പി.കെ. ഷബീർ, എ.എസ്. സുജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.