
തൃശൂർ : ദിശ ഹയർ സ്റ്റഡീസ് എക്‌സ്‌പോ 2024 സമാപിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കളക്ടർ അർജുൻ പാണ്ഡ്യൻ സന്നിഹിതനായി. എറണാകുളം ആർ.ഡി.ഡി പി.ജി.ദയ അദ്ധ്യക്ഷത വഹിച്ചു. സി.ജി.എ.സി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ.സി.എം.അസീം, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് സീനിയർ ഫിനാൻസ് ഓഫീസർ അഭിലാഷ് രവീന്ദ്രൻ, തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ അജിതകുമാരി, തൃശൂർ ഡി.ഇ.ഒ എ.അൻസാർ, ജില്ല അക്കാഡമിക് കോ- ഓർഡിനേറ്റർ ലത, സി.ജി ആൻഡ് എ.സി ജോയിന്റ് കോ ഓർഡിനേറ്റർ എം.യു.ബിനോജ്, അരുൺ വി.ശങ്കർ, പ്രകാശ് ബാബു സംസാരിച്ചു.