1

ഗുരുവായൂർ: നഗരസഭ പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഏഴ് ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. കിഴക്കേ നടയിലെ കൃഷ്ണ ഇൻ, കൈരളി ജംഗ്ഷനിലെ വിസ്മയ ടവർ, തൊഴിയൂരിലെ 7 ഡേയ്‌സ് ഹോട്ടൽ, ആലിഫ് ഫാമിലി റെസ്റ്റോറന്റ് തുടങ്ങി സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ 25,000 രൂപ വീതം പിഴ, നിയമ നടപടി എന്നിവ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കെ.സി.രശ്മി, എം.ഡി.റിജേഷ്, സുജിത് കുമാർ, കെ.എസ്.പ്രദീപ് എന്നിവർ പങ്കെടുത്തു.