1

കൊരട്ടി: കൊരട്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ചിറങ്ങര റെയിൽവേ മേൽപ്പാലം നവം. 15 ന് തുറന്ന് കൊടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ആർ.ബി.ഡി.സി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, സ്ഥിരം സമിതി ചെയർമാൻ അഡ്വ.കെ.ആർ.സുമേഷ്, പഞ്ചായത്തംഗം ലിജോ ജോസ് എന്നിവരുമായി തിരുവനന്തപുരത്ത് നടന്ന ചർച്ചയ്ക്കിടെയാണ് നിർദ്ദേശം.
അവശേഷിക്കുന്ന കോൺക്രീറ്റിംഗ് ഈ ആഴ്ച നടത്തണമെന്നും നിർദ്ദേശിച്ചു. കോൺക്രീറ്റിംഗ് പൂർത്തീകരിച്ച് 23 ദിവസത്തിനുള്ളിലേ തുറന്ന് കൊടുക്കാനാകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊരട്ടി മുത്തിയുടെ തിരുനാൾ പ്രമാണിച്ചും, ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ചിറങ്ങര മേൽപ്പാലം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ പാതയിലെ മുൻകരുതൽ ഇല്ലാത്ത പ്രവൃത്തികളും ശ്രദ്ധയിൽപെടുത്തി.