1

തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം സമ്മാനിക്കുകയെന്ന സി.പി.എമ്മിന്റെ രഹസ്യ അജണ്ട ഇന്ന് അങ്ങാടി പാട്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സായാഹ്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.കെ.ശ്രീകണ്ഠൻ എം.പി.

പൂരം അട്ടിമറിക്കാൻ നേതൃത്വം കൊടുത്ത എ.ഡി.ജി.പിയെ മാറ്റിയതോടെ സി.പി.എമ്മിന്റെ അന്തർനാടകം പൊളിഞ്ഞു. സ്വന്തം അഴിമതിയും മറ്റും മൂടിവയ്ക്കാനും കോൺഗ്രസിനെ ദുർബലപ്പെടുത്താനുമാണ് വർഗീയ കക്ഷിക്ക് വിജയം സമ്മാനിച്ചത്. യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ.ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്.റഷീദ്, തോമസ് ഉണ്ണിയാടൻ, എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, പി.എം.അമീർ, സി.വി.കുര്യാക്കോസ്, പി.എം.ഏലിയാസ്, എം.പി.ജോബി, പി.ആർ.എൻ.നമ്പീശൻ, ബലരാമൻ നായർ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, ഷാജി കോടങ്ങണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, ഉസ്മാൻഖാൻ, ഐ.പി.പോൾ, രാജൻ പല്ലൻ, രവി ജോസ് താണിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.